ജ്ഞാനിക്ക് വിഷയാദികളില്‍ ഭ്രമമില്ല

Wednesday 11 July 2018 1:10 am IST

നിര്‍വ്വികാരവും നിശ്ചഞ്ചലവുമായ ഒരു ശാശ്വതാവസ്ഥ എല്ലാവര്‍ക്കുമുണ്ട്. അതില്‍ ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥകള്‍ മാറിമാറി വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു; സിനിമാസ്‌ക്രീനില്‍ ചിത്രങ്ങള്‍ എന്നപോലെ.തീവണ്ടിയില്‍ സഞ്ചരിക്കുന്ന ഒരാള്‍ നിശ്ചലനായിരിക്കവെ തന്നെ ഗ്രാമങ്ങളും പട്ടണങ്ങളും വന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. അതുപോലെതന്നെ ഒരു ജ്ഞാനിയും മിണ്ടാതെ ഇരിക്കവെ വിഷയാദികള്‍ അവന്റെ മുമ്പില്‍കൂടി വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു.

ജ്ഞാനിയും അജ്ഞാനിയും ഒരുപോലെതന്നെ കാണപ്പെടുന്നു. ജ്ഞാനി ലോക വിഷയാദികളില്‍ ഭ്രമിച്ചു പോകുന്നില്ല. ഒന്നിനെയും സ്പര്‍ശിക്കുന്നേയില്ല. അജ്ഞാനി, ദേഹമാണ് താന്‍ എന്ന അജ്ഞാനത്താല്‍ കണ്ടതെല്ലാം സത്യമാണെന്ന് വ്യാമോഹിച്ചു അതുകളോട് ചേര്‍ന്നുകൊള്ളുന്നു.

ആഹാരം കഴിക്കുന്നതിനുമുമ്പേ ഉറങ്ങിപ്പോയ കുഞ്ഞിനെ അമ്മ ഉണര്‍ത്തി ആഹാരിപ്പിക്കുന്നു. ആഹാരം കഴിക്കുന്നു എന്ന ബോധമില്ലാതെതന്നെ കുഞ്ഞ് ആഹാരം കഴിക്കുന്നതുപോലെയാണ് ജ്ഞാനി ചെയ്യുന്ന വ്യവഹാരങ്ങളും. ഇതറിയാതെ അവനും വ്യവഹാരങ്ങള്‍ ചെയ്യുന്നു എന്നു മറ്റുള്ളവര്‍ കരുതുന്നു.മനസ്സ് മറ്റൊരു വിഷയത്തില്‍ പെട്ടിരിക്കുന്ന ഒരുവന്‍ കഥ കേള്‍ക്കുമ്പോലെയാണ് ജ്ഞാനിയുടെ വ്യവഹാരവും. കഥ കേള്‍ക്കുന്നവന്‍ കഥ എന്താണെന്നറിയാതെ അവന്റെ മനസ്സ് സ്വസ്വരൂപ നിര്‍വൃതിയില്‍ ലയിച്ചിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.