കണ്ണൂര്‍: മലബാര്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റേര്‍സ് വര്‍ക്ക്ഷോപ്പ് (എഐഎം 2018) 21 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5 മണി വരെ ഹോട്ടല്‍ ബ്ലൂനൈലില്‍ നടക്കും. മലബാര്‍ ഏഞ്ചല്‍സിന്റെയും മലബാറിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭകരുടെയും സോഫ്റ്റ് വെയര്‍ കമ്പനികളുടെയും കൂട്ടായ്മയായ മലബാര്‍ ഇന്നോവേഷന്‍ ആന്റ്എന്റര്പ്രണര്ഷിപ്പ് സോണിന്റെയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ് വര്‍ക്കിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വ്യവസായിക വാണിജ്യ വളര്‍ച്ചയില്‍ പങ്ക് ചേരുക, സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുവാന്‍ വേണ്ടി അനിവാര്യമായ പ്രാദേശിക ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് ഗ്രൂപ്പ് വളര്‍ത്തിക്കൊണ്ടുവരിക, ഏഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റിസ്ക് ഉള്ള ഏഞ്ചല്‍ ഇന്‍വെസ്റ്റ് മേഖലയില്‍ റിസ്ക് വളരെ അധികം കുറച്ചുകൊണ്ട് നിക്ഷേപം നടത്തുക, നിക്ഷേപം നടത്തിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് നിക്ഷേപകരെ പരിശീലിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ കേരള ഐടി സെക്രട്ടറി ശിവശങ്കര്‍ മുഖ്യാതിഥിയായിരിക്കും. കേരള സ്റ്റാര്‍ട്ട്അപ് മിഷന് സിഇഒ ഡോ.സജി ഗോപിനാഥ് വിശിഷ്ടാതിഥിയായിരിക്കും. പ്രമുഖ ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍ എം.വി.സുബ്രഹ്മണ്യന് സംസാരിക്കും. ഫോണ്‍: 9995543444, 9447339651. വാര്‍ത്താസമ്മേളനത്തില്‍ കെ.സുഭാഷ്ബാബു, പി.സി.ഷമീല്‍, എം.മൂസ, കെ.പി.രജിത്, പി.സഹീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: