ഇരിക്കൂര്‍: ചെങ്കല്ലിന്റെ വില വീണ്ടും വര്‍ദ്ധിപ്പിക്കാനുളള നീക്കത്തില്‍ നിന്നും ചെങ്കല്‍ ക്വാറി ഉടമകള്‍ പിന്മാറണമെന്ന് ബിജെപി കല്ല്യാട് ബൂത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വില വര്‍ദ്ധിപ്പിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും കമ്മറ്റി ചൂണ്ടിക്കാട്ടി. തകര്‍ന്നു കിടക്കുന്ന മട്ടന്നൂര്‍ കല്ല്യാട്-ബ്ലാത്തൂര്‍ തിരൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ തയ്യാറാവാത്ത അധികൃതരുടെ നടപടിക്കെതിരെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. റീസര്‍വ്വേ കഴിഞ്ഞ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടും 1972-77 കാലഘട്ടത്തില്‍ കല്ല്യാട് വില്ലേജില്‍ ഭൂമിയ്ക്ക്പട്ടയം നേടിയവരുടെ പോലും നികുതി സ്വീകരിക്കാത്ത റവന്യൂ അധികൃതരുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ വില്ലേജ്, താലൂക്ക്, ലാന്റ് ബോര്‍ഡ്, കലക്ടേറ്റ് ഉദ്യോഗസ്ഥരുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബൂത്ത് പ്രസിഡണ്ട് പി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി നാരായണന് മട്ടന്നൂര്‍, കെ.ബിജു, കെ.മോഹനന്, ശ്രീജേഷ്, മഹേഷ്, ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. യോഗം 15 അംഗ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: