ശക്തമായ മഴയിലും ആവേശം സൗഹൃദ ഫുട്‌ബോളില്‍ പോലീസിന് വിജയം

Tuesday 10 July 2018 10:58 pm IST

 

ആലക്കോട്: ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ആലക്കോട് ജനമൈത്രി പോലീസിന്റെയും ആലക്കോട് റോയല്‍ ജെസിഐയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. അരങ്ങം ക്ഷേത്രമൈതാനിയില്‍ നടന്ന മത്സരത്തില്‍ ജേസീസ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോലീസ് ടീം വിജയികളായി. ആലക്കോട് സിഐ ഇ.പി.സുരേശന്‍ ഉത്ഘാടനം ചെയ്തു. സമ്മാനദാനവും സിഐ നിര്‍വഹിച്ചു. എസ്‌ഐ പി.സുനില്‍ കുമാര്‍, സജി സഖറിയാസ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി.ജോബി സ്വാഗതവും എം.എന്‍.ജോയി നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.