വികാരിയുടെ പീഡനം: യുവതി രഹസ്യമൊഴി നല്‍കി

Wednesday 11 July 2018 1:14 am IST

കായംകുളം: കുടുംബപ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വിളിച്ചു വരുത്തി ഓഫീസില്‍ വച്ച് വികാരി മാനഭംഗപ്പെടുത്തിയെന്ന്  പരാതി നല്‍കിയ ഇടവക അംഗമായ യുവതി കോടതിയില്‍ രഹസ്യമൊഴി നല്‍കി. കായംകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാണ് മൊഴി നല്‍കിയത്.

ഓര്‍ത്തഡോക്‌സ് സഭയിലെ വികാരിയായ  ഫാ. ബിനു ജോര്‍ജി (42)നെതിരെ യുവതി നല്‍കിയ പരാതിയില്‍ കായംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം അന്വേഷണം ഡിസിആര്‍ബി ഡിവൈഎസ്പിക്ക് കൈമാറി. ഇദ്ദേഹം കായംകുളം പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു. 2014 ല്‍ മാവേലിക്കര ഭദ്രാസനത്തിലെ ഒരു ഇടവകയില്‍ വികാരിയായിരിക്കുമ്പോഴായിരുന്നു സംഭവം. യുവതിയും ഭര്‍ത്തൃമാതാവുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ഫാ. ബിനു ജോര്‍ജ് യുവതിയെ പള്ളി ഓഫീസിലേയ്ക്ക് ക്ഷണിച്ചു. അവിടെയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തി. നാണക്കേടു കാരണം ആദ്യം പുറത്തു പറഞ്ഞിെല്ലങ്കിലും ഭീഷണി തുടര്‍ന്നതോടെ ഭര്‍ത്താവിനെ കാര്യങ്ങള്‍ ധരിപ്പിച്ചു.

തുടര്‍ന്ന് ഭദ്രാസനാധിപന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മേലില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്ന ഉറപ്പില്‍ പ്രശ്‌നം പരിഹരിച്ചു. പിന്നീട് ഇദ്ദേഹത്തെ നിലക്കല്‍ ഭദ്രാസനത്തിലെ ഒരു പള്ളിയിലേക്ക് സ്ഥലംമാറ്റി. എന്നാല്‍ വികാരി  ഇപ്പോഴും അപവാദ പ്രചാരണം നടത്തുന്നതിനാലാണ്  യുവതി പോലീസിനെ സമീപിച്ചത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധനയ്ക്കും വിധേയയാക്കി. സംഭവം നടന്നപ്പോള്‍ യുവതി ഭദ്രാസനത്തില്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. കേസില്‍ അന്വേഷണം നടത്തുന്ന ഡിസിആര്‍ബി ഡിവൈഎസ്പി അടുത്ത ദിവസം വികാരിയെ ചോദ്യം ചെയ്യും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.