ഭീഷണിയുയര്‍ത്തി ഇസ്ലാമിക കോടതികളും

Wednesday 11 July 2018 1:17 am IST
മതേതര സങ്കല്‍പ്പങ്ങള്‍ക്ക് ഒരു പോറലുമേല്‍പ്പിക്കരുതെന്ന ദൃഢനിശ്ചയം ഉള്ളപ്പോഴാണ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്ന നിലപാടുമായി അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തുവന്നിരിക്കുന്നത്.

നമ്മുടെ നിയമവ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് മതതാല്‍പര്യങ്ങള്‍ക്കനുസൃതമായുള്ള രീതിയില്‍ നടപ്പാക്കുകയെന്നത് പുതിയ കാര്യമല്ല. അത്തരം നീക്കങ്ങള്‍ വളരെ മുന്‍പേ തന്നെ സജീവമായിരുന്നു. സംഗതിവശാല്‍ അതൊന്നും പ്രായോഗികതലത്തില്‍ എത്തിയിരുന്നില്ലെന്ന് മാത്രം. അപ്പോഴും സജീവവും സക്രിയവുമായ ഇടപാടുകള്‍ പലയിടത്തും മുളപൊട്ടിയിരുന്നു. എന്നാല്‍ അടുത്തിടെ അത്തരം നീക്കങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഗതിവേഗം കൈവന്നിരിക്കുന്നു.

അതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് രാജ്യത്താകെ ഇസ്ലാമിക കോടതികള്‍ കൊണ്ടുവരാനുള്ള ശ്രമം. മതേതര സങ്കല്‍പ്പങ്ങള്‍ക്ക് ഒരു പോറലുമേല്‍പ്പിക്കരുതെന്ന ദൃഢനിശ്ചയം ഉള്ളപ്പോഴാണ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്ന നിലപാടുമായി അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലും ശരിയത്ത് കോടതികള്‍ സ്ഥാപിക്കാനാണ് ബോര്‍ഡ് ഒരുങ്ങുന്നത്. തങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം പരിഹരിക്കാന്‍ ശ്രമിക്കുമെന്നാണ് ബോര്‍ഡധികൃതര്‍ പറയുന്നത്. ജൂലൈ 15ന് ചേരുന്ന യോഗത്തിലാവും ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. നിലവിലുള്ള കോടതി നടപടികളുമായി സഹകരിക്കുന്നതില്‍ ഒരു മതവിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടെന്ന വിഷയമാണല്ലോ ഇവിടെ ഉയര്‍ന്നുവന്നിരിക്കുന്നത്.

ജനാധിപത്യക്രമങ്ങള്‍ സുതാര്യവും സമഗ്രവുമായി നിലനില്‍ക്കുന്ന ഒരു രാജ്യത്ത് മുസ്ലീം മതവിഭാഗം അവരുടെ ഇച്ഛക്കൊത്ത് നിയമനിര്‍മ്മാണം നടത്തുകയും അത് വ്യാപകമാക്കുകയും ചെയ്താലുള്ള സ്ഥിതിവിശേഷമെന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. ആ മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലേ എന്ന് ഒഴുക്കന്‍ മട്ടില്‍ അഭിപ്രായപ്പെട്ട് തള്ളിക്കളയാവുന്ന കാര്യമല്ലിത്. തങ്ങളുടെ മതശാസനകള്‍ മൊത്തത്തില്‍ ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന ബോധ്യത്തില്‍ നിന്നുടലെടുത്ത കുത്സിതനീക്കത്തിന്റെ തിരയിളക്കമാണിത്. ആദ്യമാദ്യം പ്രശ്‌നം തോന്നാത്ത തരത്തില്‍ ഇടപെടുകയും പിന്നീടങ്ങോട്ട് തങ്ങളുടെ മതപേശീബലത്തില്‍ മൊത്തം നീതിന്യായ വ്യവസ്ഥയേയും ഞെരിച്ചമര്‍ത്തുകയും ചെയ്യാനുള്ള കുറുക്കന്‍തന്ത്രമായി വേണം ഇതിനെ കാണാന്‍. ലോകം മുഴുവന്‍ പിടിച്ചടക്കാന്‍ പോന്ന തരത്തില്‍ കാര്യങ്ങളെ അട്ടിമറിക്കാനുള്ള ചാതുര്യം ഈദൃശ ശക്തികള്‍ക്കുണ്ട് എന്ന് ആര്‍ക്കാണറിയാത്തത്. 

ഇത് ഒരു തന്ത്രമാണ്. സിവില്‍-ക്രിമിനല്‍ കേസുകള്‍ ശരിഅത്ത് നിയമത്തിലൂടെ കൈകാര്യം ചെയ്യുന്നതിന്റെ തുടക്കം. അവര്‍ 20 ശതമാനമുള്ളപ്പോള്‍ അവര്‍ക്ക് മാത്രമായി പ്രസ്തുത കോടതികള്‍ ആവശ്യപ്പെടും. 25 ശതമാനമാവുമ്പോള്‍ പ്രത്യേക ശരിയത്ത് നിയമത്തിന് നിര്‍ബന്ധിക്കും. മുസ്ലീങ്ങള്‍ 45 ശതമാനമാവുമ്പോള്‍ എല്ലാവര്‍ക്കും ശരിഅത്ത് നിയമം വേണമെന്നാവും. അങ്ങനെ ഇസ്ലാമികരാഷ്ട്രത്തിന് വഴിയൊരുക്കും. മുമ്പ് ഇസ്ലാമിക രാഷ്ട്രമല്ലാത്ത രാജ്യങ്ങളിലൊക്കെ സംഭവിച്ചത് അതാണ്. കശ്മീര്‍, ബംഗാളിന്റെ അതിര്‍ത്തി ജില്ലകള്‍, ബീഹാറിലെ സീമാഞ്ചല്‍ മേഖല, പശ്ചിമ യുപി എന്നിവിടങ്ങളിലൊക്കെ ഇത്തരം നീക്കങ്ങള്‍ സജീവമാണ്. ഏതാണ്ട് 40 ശരിയത്ത് കോടതികള്‍ ഈ രാജ്യത്തുണ്ട്. ഏറെയും പശ്ചിമ യുപിയിലാണ്. അത് ഇന്ത്യയൊട്ടുക്കുമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

താലിബാനിസത്തിലേക്കുള്ള പോക്കായി തല്‍ക്കാലം ഇതൊന്നും വ്യാഖ്യാനിക്കാനാവില്ലെങ്കിലും ഒരു മന്ദഗമനം തന്നെയെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഭാരതത്തിന്റെ ഭരണഘടനയും നീതിന്യായവ്യവസ്ഥയും മനുഷ്യന്റെ അടിസ്ഥാനസ്വഭാവ വിശേഷങ്ങളുമായി ചേര്‍ന്നുപോവുന്നതാണ്. അതില്‍ മതത്തിന്റേയോ മറ്റേതെങ്കിലും നിലപാടുകളുടേയോ ക്ഷുദ്രതാല്‍പ്പര്യങ്ങള്‍ ചുരമാന്തുന്നില്ല.

 അതുകൊണ്ടുതന്നെയാണ് ഈ രാഷ്ട്രം വലിയ കുഴപ്പങ്ങളില്ലാതെ നിലനിന്നുപോകുന്നതും. ഏതു വിശ്വാസപ്രമാണം വെച്ചുപുലര്‍ത്താനും ആചരിക്കാനും സ്വാതന്ത്ര്യമുള്ളതുകൊണ്ട് എന്തും അടിച്ചേല്‍പ്പിക്കാനുള്ള അവസരമായി അത് മാറ്റാന്‍ നോക്കരുത്. എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും വ്യാഖ്യാനങ്ങള്‍ ഉയര്‍ത്തിയാലും മതരാഷ്ട്രത്തിലേക്കുള്ള ചുവട്‌വയ്പ്പായേ ജനസാമാന്യം ഇതിനെ കാണുകയുള്ളൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.