യോഗശാസ്ത്രത്തിന്റെ പിതൃത്വം

Wednesday 11 July 2018 1:18 am IST

അനാവശ്യമായ വാദകോലാഹലങ്ങളാണ് യോഗശാസ്ത്രത്തിന്റെ പിതൃത്വത്തെപ്പറ്റി പുലമ്പിവരുന്നത്. ഭാരതീയ സനാതനസംസ്‌കാരത്തിന്റെ സംഭാവനയാണ് യോഗശാസ്ത്രം. മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ ശാസ്ത്രമാണിത്. മനുഷ്യജീവന്റെ തുടക്കത്തോടെ തന്നെ ഉള്ളതാണ്. പ്രകൃതിയുടെ സമ്മാനമാണിത്. ഇതിന് ഭൗതികം, ആത്മീയം എന്ന് രണ്ടു തലങ്ങളുണ്ട്. ഇത് രണ്ടും കൂടിയാലെ ഇതിന് പൂര്‍ണതയുള്ളു. എന്നാല്‍ വിദ്വാന്മാരെന്നഭിനയിക്കുന്ന പലരും അജ്ഞത മൂലം അര്‍ദ്ധസത്യങ്ങളും അബദ്ധധാരണകളും ഗ്രഹിച്ച് വിഡ്ഢിത്തങ്ങള്‍ വിളിച്ച് പറയുന്നു. 

മനുഷ്യ ജീവിതത്തിന് അടിസ്ഥാനമായ ഈ യോഗശാസ്ത്രം സംഭാവന ചെയ്ത നമ്മുടെ ഋഷീശ്വരന്മാരെ ലോകജനത തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടും നമ്മുടെ ഭാരതത്തില്‍ തന്നെയുള്ള കുബുദ്ധികള്‍ ഇതിന്റ പൂര്‍ണ്ണ പ്രയോജനം ജനങ്ങളിലേക്കെത്തിക്കുന്നതിന് വിലങ്ങുതടിയായി പ്രവര്‍ത്തിക്കുന്നത് വളരെ പരിതാപകരമാണ്. 

ഭാരതീയ ജനതയുടേയും, ലോകജനതയുടേയും ആരോഗ്യത്തിനും സന്തോഷത്തിനും യോഗശാസ്ത്രത്തിന് മഹത്തായ സംഭാവന ചെയ്യാന്‍ കഴിയും, അതിനെ പ്രയോജനപ്പെടുത്തുവാന്‍ ഭാരതസര്‍ക്കാരും എല്ലാ ഭാരതീയരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

വിജയകുമാര്‍,

തിരുവനന്തപുരം

വായ്ക്കരി ലക്ഷ്യം!

കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. തനിക്ക് സോണിയാ ഗാന്ധിയുമായി നല്ല ബന്ധമാണ് ഉള്ളത്.

അതെന്തിന് വായ്ക്കരി ഇടാനോ, ശവദാഹത്തിന് മുന്‍പ് മരിച്ചവരുടെ വായില്‍ അരി ഇടുന്ന കര്‍മ്മം?

 നാരായണന്‍,

 കോട്ടയം

ആര്‍ജ്ജവം കാണിക്കണം

മലബാര്‍ കലാപത്തിന് കോട്ടയ്ക്കലില്‍ നിന്ന് വൈദ്യരത്‌നം പി.എസ് വാര്യര്‍ 500 രൂപ സംഭാവന നല്‍കി എന്ന് സമദാനി പ്രസ്താവിച്ചു കണ്ടു. അത് ആ മഹദ് വ്യക്തിത്വത്തെ അപമാനിക്കലാണ്. 

അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജസിയയാണെന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. ജാള്യത കൊണ്ടാണ് സമദാനി ജസിയയെ സംഭാവന എന്ന പേരിട്ട് വിളിച്ചതെന്ന് മനസ്സിലാക്കാന്‍ പ്രാഥമിക വിദ്യഭ്യാസത്തിന്റെ ആവശ്യമില്ല. ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നിര്‍ബന്ധവുമല്ല. 

സുകു, 

തോക്കാംപാറ

ഒരു കുട്ടിക്ക് ഒരു ലക്ഷം!

എസ്എസ്എല്‍സി, ഐടി പരീക്ഷയ്ക്ക് 21 കുട്ടികള്‍ക്കായി അച്ചടിച്ചത് 7 ലക്ഷം ചോദ്യക്കടലാസ്. ഒരു കുട്ടിക്ക് ഒരു ലക്ഷമായിരുന്നു ലക്ഷ്യം.  

പൊതുവിദ്യാഭ്യാസ മികവുത്സവത്തില്‍ ഉള്‍പ്പെടുത്തി അടുത്ത പരീക്ഷയ്ക്ക് ഈ നേട്ടം കൈവരിക്കുന്നതായിരിക്കും.

അരവിന്ദാക്ഷന്‍ പിള്ള,

അടൂര്‍

മുസ്ലീം ഭീകരത വളര്‍ത്തുന്നതാര് ?

മഹാരാജാസ് കോളേജിലെ അഭിമന്യുവെന്ന വിദ്യാര്‍ത്ഥിയെ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്മാര്‍ അതിനിഷ്ഠൂരമായ രീതിയില്‍ കൊലചെയ്ത സംഭവം കേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 

ഈ ഭീകരന്മാരെ തുറന്ന് കാട്ടാനും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും ഇതുവരെ മടിച്ചുനിന്ന ഇടതുപക്ഷസര്‍ക്കാര്‍ വൈകിയാണെങ്കിലും ഇക്കാര്യത്തില്‍ അലംഭാവം കാട്ടരുത്. മുസ്ലീംമത തീവ്രവാദികള്‍ കൊലപ്പെടുത്തിയ 80% പേരും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ആഗോള ജിഹാദികള്‍ക്ക് ഇത്രയും കാലം ശക്തിപകര്‍ന്നത് ആരായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. 

ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ ഇവിടെയുള്ള ഭീകരന്മാരേ പ്രോത്സാഹിപ്പിക്കുന്ന നയമല്ലേ തുടര്‍ന്നു പോയത്? ഇപ്പാഴും പല പഞ്ചായത്തുകളിലും ഇതേ ഭീകരന്മാരുമായി ഭരണം കയ്യാളുന്നതില്‍ ഒരു തെറ്റും ഇടതുപക്ഷം ഇപ്പോഴും കാണുന്നില്ല. ഇപ്പോള്‍ ഉണ്ടാക്കുന്ന ബഹളമെല്ലാം ഉടനെ തീരും, ഇവര്‍ വീണ്ടും ഈ മുസ്ലീം ഭീകരന്മാരുടെ മുഖത്തെ ആത്മീയ തേജസ്സില്‍ മയങ്ങും.

തെരുവത്ത് രവീന്ദ്രന്‍, 

കുന്നുംപുറം

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.