ന്യൂദല്‍ഹി: രജനീകാന്തിന്റെ ഭാര്യ ലതയ്ക്കെതിരായ കേസില്‍ കോടതി നടപടികള്‍ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കേസില്‍ ലത വിചാരണ നേരിടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൊച്ചടയാന് എന്ന രജനി ചിത്രത്തിന്റെ വിതരണക്കാരായ കമ്പനിക്ക് 6.2 കോടി നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പണം നല്‍കാതെ പറ്റിച്ചുവെന്നാരോപിച്ച് കമ്പനി നല്കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി മേല്‍നടപടികള്‍ റദ്ദാക്കിയത്. എന്നാല്‍ ഇത് വിചാരണ നടത്തേണ്ട കേസു തന്നെയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചിത്രമെടുത്ത മീഡിയവണ്‍ ഗ്ലോബല്‍ എന്റര്ടെയ്ന്മെന്റിന്റെ ഡയറക്ടറാണ് ലത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: