എംപിമാരും എംഎല്‍എമാരും മുഴുവന്‍ സമയ ജോലിക്കാരല്ല

Wednesday 11 July 2018 1:21 am IST

ന്യൂദല്‍ഹി: എംപിമാരും എംഎല്‍എമാരും മുഴുവന്‍ സമയ സര്‍ക്കാര്‍ ജോലിക്കാരല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു. 

ജനപ്രതിനിധികള്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എംപിമാര്‍ എന്ന നിലയ്ക്ക് അവര്‍ പൊതുസേവനമാണ് ചെയ്യുന്നത്. അതേസമയം അവര്‍ മുഴുവന്‍ സമയ സര്‍ക്കാര്‍ ജോലിക്കാരല്ല. അതിനാല്‍ അവര്‍ മറ്റു തൊഴില്‍ ചെയ്യുന്നതിനെ എതിര്‍ക്കാനാവില്ല. തങ്ങളുടെ തൊഴില്‍ ചെയ്യാന്‍ അവര്‍ക്ക് മൗലികാവകാശമുണ്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.