ചിതംബരത്തെ ചോദ്യം ചെയ്‌തേ മതിയാകൂ: എന്‍ഫോഴ്‌സ്‌മെന്റ്

Wednesday 11 July 2018 1:24 am IST
ഐഎന്‍എക്‌സ് മീഡിയ കേസിലും ചിദംബരത്തെ നേരിട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. കേസില്‍ കൃത്യമായ രേഖകളും വിവരങ്ങളും ഉണ്ടെങ്കിലും ചിദംബരം ചോദ്യം ചെയ്യലുമായി ഒട്ടും സഹകരിക്കുന്നില്ല. സിബിഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

ന്യൂദല്‍ഹി: കാര്‍ത്തിക്കെതിരായ അഴിമതി കേസുകളില്‍ മുന്‍കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ ചോദ്യം ചെയ്‌തേ മതിയാകൂവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കി. എയര്‍സെല്‍ മാക്‌സിസ് കേസില്‍ ദല്‍ഹി കോടതിയില്‍ വാദം കേള്‍ക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

കേസില്‍ പല ചോദ്യങ്ങളില്‍ നിന്നും ചിദംബരം ഒഴിഞ്ഞുമാറുകയാണ്. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ അതിനാല്‍ നേരിട്ട് ചോദ്യം ചെയ്‌തേ പറ്റൂ. 800 ദശലക്ഷം ഡോളര്‍ ഇന്ത്യയിലേക്ക് ഒഴുകിയ കേസില്‍ ചിദംബരം ഒന്നിനും വ്യക്തമായ മറുപടി നല്‍കുന്നില്ല. എയര്‍സെല്‍ എന്ന കമ്പനിയെ വാങ്ങാന്‍ വിദേശ കമ്പനിയായ മാക്‌സിസിന് ചിദംബരമാണ് വഴിവിട്ട് അനുമതി നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടി. 

ഐഎന്‍എക്‌സ് മീഡിയ കേസിലും ചിദംബരത്തെ നേരിട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. കേസില്‍ കൃത്യമായ രേഖകളും വിവരങ്ങളും ഉണ്ടെങ്കിലും ചിദംബരം ചോദ്യം ചെയ്യലുമായി ഒട്ടും സഹകരിക്കുന്നില്ല. സിബിഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

അതിനിടെ എയര്‍സെല്‍ മാക്‌സിസ് കേസില്‍ ദല്‍ഹി കോടതി പി. ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും അറസ്റ്റ് ആഗസ്ത് ഏഴു വരെ തടഞ്ഞു. അറസ്റ്റ് വിലക്കണമെന്നാവശ്യപ്പെട്ട് ചിദംബരം മെയ് 30നാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇന്നലെ വരെ ഇരുവരുടെയും അറസ്റ്റ് കോടതി വിലക്കിയിരുന്നു. ഇത് ആഗസ്ത് പത്തു വരെ നീട്ടുകയാണ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.