ബാഴ്സലോണ: ബ്രസീല്‍ മധ്യനിരതാരം പൗളീഞ്ഞോ സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട് ചൈനയിലേക്ക് മടങ്ങുന്നു. ഒരുവര്‍ഷത്തേക്ക് വായ്പാടിസ്ഥാനത്തില്‍ ചൈനീസ് ക്ലബ് ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡെയിലേക്കാണ് പൗളീഞ്ഞോ തിരിച്ചുപോകുന്നത്. ക്ലബ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വായ്പാ കാലാവധി അവസാനിച്ചശേഷം താരത്തെ വാങ്ങാമെന്നും ചൈനീസ് ക്ലബ് സമ്മതിച്ചിട്ടുണ്ട്.
2017 ആഗസ്റ്റ് 14ന് 40 മില്യണ്‍ യൂറോക്കാണ് ബാഴ്സലോണ ചൈനീസ് ക്ലബില്‍ നിന്ന് പൗളീഞ്ഞോയെ സ്വന്തമാക്കിയത്. ലാ ലിഗയിലെ ചാമ്പ്യന്‍ ക്ലബിനുവേണ്ടി 34 മത്സരങ്ങളില്‍നിന്നായി ഒമ്പത് ഗോളുകളാണ് പൗളീഞ്ഞോ നേടിയത്. റഷ്യന്‍ ലോകകപ്പില്‍ ബ്രസീല്‍ ടീമിനായി കളിച്ചിട്ടുണ്ട് 29കാരനായ പൗളീഞ്ഞോ. ദേശീയ ജേഴ്സിയില്‍ 55 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട് ഈ മധ്യനിരതാരം. വരുന്ന സീസണില്‍ ബാഴ്സയുടെ ആദ്യ ഇലവനില്‍ സ്ഥാനം സംശയത്തിലായതോടെയാണ് താരം ലാ ലിഗ വിട്ടത്. നേരത്തെ 2015-ല്‍ ടോട്ടനത്തില്‍ നിന്നായിരുന്നു പൗളീഞ്ഞോ ചൈനീസ് ക്ലബിലേക്ക് ചേക്കേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: