കെഎസ്‌സിഎ ക്രിക്കറ്റ്: സച്ചിന്‍ ബേബി നയിക്കും

Wednesday 11 July 2018 1:42 am IST

കൊച്ചി: ഈ മാസം 18ന് ആരംഭിക്കു കെഎസ്‌സിഎ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള സീനിയര്‍ ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, ജഗദീഷ് തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്.

ജി. സജികുമാര്‍ മാനേജരും, മസര്‍മൊയ്തു, സെബാസ്റ്റ്യന്‍ ആന്റണി എന്നിവര്‍ കോച്ചുമാരും രാജേഷ് ചൗഹാന്‍ ട്രെയിനറുമാണ്. ജൂലൈ 18 മുതല്‍ ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായാണ് ടൂര്‍ണമെന്റ്. 

സീസണിന് മുന്നോടിയായി ശ്രീലങ്കയില്‍ നട സാഹ മത്സരങ്ങളില്‍ കേരള ടീം മികച്ച പ്രകടനമാണ്കാഴ്ച്ച വെച്ചത്. 

ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), സഞ്ജുവിശ്വനാഥ്, രാഹുല്‍. പി, രോഹന്‍ പ്രേം, വി.എ. ജഗദീഷ്, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍, അക്ഷയ്. കെ.സി, നിധീഷ്. എം.ഡി, സന്ദീപ് എസ്. വാരിയര്‍, എസ്. മിഥുന്‍, ആസിഫ്. കെ.എം, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക് എന്നിവരാണ് ടീമംഗങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.