ദക്ഷിണാഫ്രിക്കയില്‍ വിമാനം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

Wednesday 11 July 2018 8:26 am IST
പ്രിട്ടോറിയയിലെ വണ്ടര്‍ബൂം മേഖലയിലെ ഫാക്ടറിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. മാര്‍ട്ടിന്‍സ് എയര്‍ ചാര്‍ട്ടറിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. അപകട കാരണം അറിവായിട്ടില്ല.

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് ഒരാള്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു.

പ്രിട്ടോറിയയിലെ വണ്ടര്‍ബൂം മേഖലയിലെ ഫാക്ടറിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. മാര്‍ട്ടിന്‍സ് എയര്‍ ചാര്‍ട്ടറിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.

അപകട കാരണം അറിവായിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.