സര്‍ദിനിയ: ഹോളിവുഡ് സൂപ്പര്‍ താരവും സംവിധായകനുമായ ജോര്‍ജ് ക്ലൂണിക്ക് ബൈക്കപകടത്തില്‍ പരിക്ക്. ക്യൂണി ഓടിച്ച് മോട്ടോര്‍ ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിസാര പരിക്കോടെ ക്യൂണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്ദിനിയയിലെ ഒല്‍ബിയ-പുന്റല്ദിയ പാതയിലാണ് അപകടം. ക്യൂണി സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ ഇടിച്ചാണ് അപകടം.
നിസാര പരിക്കുകളോടെ ഒല്ബിയയിലുള്ള ആശുപത്രിയില്‍ പ്രവേശിച്ച ക്യൂണി ആരോഗ്യനില ആശങ്കപ്പെടാനൊന്നുമില്ലെന്ന് വക്താവ് അറിയിച്ചു. ടെലിവിഷന്‍ പരമ്പര ക്യാച്ച്-22-വിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ക്യൂണി സര്‍ദിനിയയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: