ഡറാഡൂണ്‍: കേരളത്തിലും മുംബൈയ്ക്കും പിന്നാലെ ഉത്തരാഖണ്ഡിലും കനത്ത മഴ നാശം വിതയ്ക്കുന്നു. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡറാഡൂണില്‍ മാത്രം ഏഴ് പേരാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.
ഡറാഡൂണിലെ സീമ ധവാറിലെ കെട്ടിടം തകര്‍ന്നാണ് നാല് പേര് മരണപ്പെട്ടത്. ദലന്‍വാല, സഹസ്പൂര്‍, ബല്ലിവാല എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്ന് പേര്.
ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്ക്കൂളുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളിലെ നദികള്‍ കരവിഞ്ഞൊഴുകുകയാണ്. പാലങ്ങളും മറ്റും ഒലിച്ചു പോയതായും റിപ്പോര്‍ട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങള്‍ കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: