മാതൃഛായ ബാലഭവനില്‍ ദീപാവലി ആഘോഷിച്ചു

Wednesday 14 November 2012 11:27 pm IST

കാലടി: ചൊവ്വര മാതൃഛായ ബാലഭവനില്‍ ദീപാവലി ആഘോഷിച്ചു. രാവിലെ സംഗീതാര്‍ച്ചനയ്ക്ക്‌ ശേഷം നടന്ന ദീപാവലി സമര്‍പ്പണം എസ്‌എന്‍ഡിപിയോഗം കുന്നത്തുനാട്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണ്ണന്‍ ഉദ്ഘാടനം ചെയ്തു. അഖിലഭാരതീയ സീമാ ജാഗരണ്‍ മഞ്ച്‌ സഹസംയോജക്‌ എ.ഗോപാലകൃഷ്ണന്‍ ദീപാവലി സന്ദേശം നല്‍കി. സമര്‍പ്പണത്തില്‍ ഹൃദയത്തിന്റെ സ്നേഹത്തിന്റെ അംശമുള്ളതായി അദ്ദേഹം പറഞ്ഞു. സമര്‍പ്പണ ഭാവത്തില്‍ പ്രതിഫലം ഇച്ചിക്കുന്നില്ല. ശ്രീലങ്കയിലും ബ്രിട്ടീഷ്‌ പാര്‍ലമെന്റിലും ഇപ്പോള്‍ ദീപാവലി ആഘോഷിക്കുന്നതായി എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗ്രാമസേവാസമിതി പ്രസിഡന്റ്‌ വി.ജി.ശിവദാസ്‌ അധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ആര്‍.വല്ലഭന്‍ നമ്പൂതിരി, കെപിഎംഎസ്‌ സംസ്ഥാന സമിതി അംഗം വി.എ.രഞ്ജന്‍, എന്‍എസ്‌എസ്‌ പ്രതിനിധി സഭാംഗം കെ.എന്‍.കൃഷ്ണകുമാര്‍, ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പിഇബി മേനോന്‍, കേരള വിശ്വകര്‍മ്മ സഭ ആലുവ താലൂക്ക്‌ സെക്രട്ടറി പി.ചന്ദ്രപ്പന്‍, ഗ്രാമസേവാസമിതി താലൂക്ക്‌ സെക്രട്ടറി കെ.പി.ശങ്കരന്‍, ആഘോഷസമിതി കണ്‍വീനര്‍ ഇ.എസ്‌.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചതിരിഞ്ഞ്‌ നടന്ന പഴയകാല സംഘപ്രവര്‍ത്തകരുടെ കുടുംബ സംഗമത്തില്‍ സീമാജാഗരണ്‍ മഞ്ച്‌ സഹസംയോജക്‌ എ.ഗോപാലകൃഷ്ണന്‍, ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹ്‌ കെ.പി.രമേശന്‍ എന്നിവര്‍ പങ്കെടുത്തു. തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ബാലാശ്രമത്തിന്റേയും വിശ്വഹിന്ദുപരിഷത്ത്‌ പ്രഖണ്ഡ്‌ സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ദീപാവലി കുടുംബസംഗമം ശ്രീപൂര്‍ണത്രയീശ ബാലാശ്രമത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സായിഭജനയും, ആര്‍.എല്‍.വി.ശ്രീനാഥ്‌ ആന്റ്‌ പാര്‍ട്ടിയുടെ സംഗീതക്കച്ചേരിയും വിശ്വഹിന്ദു പരിഷത്ത്‌ സംസ്ഥാന സേവാപ്രമുഖ്‌ പി.രാധാകൃഷ്ണന്റെ ദീപാവലിസന്ദേശവും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ ദീപാലങ്കാരവും പടക്കപ്പൊലിമയും നരകാസുരവധം ദൃശ്യാവിഷ്ക്കാരവും നടന്നു. തുടര്‍ന്ന്‌ പ്രസാദ വിതരണത്തോടെ ആഘോഷം സമാപിച്ചു. ബാലാശ്രമം പ്രസിഡന്റ്‌ കെ.കെ.നായര്‍, സെക്രട്ടറി പി.ചന്ദ്രന്‍, വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാസെക്രട്ടറി എസ്‌.സജി, വിഭാഗ്‌ സെക്രട്ടറി എന്നിവര്‍ പരിപാടിയ്ക്ക്‌ നേതൃത്വം വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.