സ്വവര്‍ഗരതി: തീരുമാനം കോടതിക്ക് വിട്ട് കേന്ദ്രം

Wednesday 11 July 2018 12:29 pm IST

സ്വവര്‍ഗ രതിയില്‍ ഉചിതമായ തീരുമാനം കോടതിക്ക് എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച സത്യവാങ്മൂലം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭണഘടനയുടെ 377ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി കുറ്റകരമാണെന്നതിനാലാണ് തീരുമാനം കോടതിയുടെ വിവേകത്തിന് വിട്ടു നല്‍കുന്നത്. അതൊരു കുറ്റമാണെങ്കിലും അല്ലെങ്കിലും കോടതി ആ വിഷയം കൈകാര്യം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു.

പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ല. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി. ഇഷ്ടമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  എതിര്‍ലിംഗത്തില്‍പ്പെട്ടവരെയോ, സ്വന്തംലിംഗത്തില്‍പ്പെട്ടവരെയും തെരഞ്ഞെടുക്കാന്‍ വ്യക്തിക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2009ല്‍ ദില്ലി ഹൈക്കോടതിയാണ് പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി നിയമ വിധേയമാക്കിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് 2013ല്‍ സുപ്രീംകോടതി റദ്ദാക്കി. ഈ ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജികളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ.എന്‍ ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണുള്ളത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.