രക്ഷാപ്രവര്‍ത്തനത്തിന് തൊട്ടുപിന്നാലെ പ്രധാന പമ്പ് തകരാറിലായി; ദുരന്തം ഒഴിവായി

Wednesday 11 July 2018 1:33 pm IST
എന്നാല്‍ രക്ഷപ്രവര്‍ത്തനം ദുരന്തത്തില്‍ കലാശിക്കേണ്ടതായിരുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവസാനത്തെ കുട്ടിയേയും ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ചതിന് തൊട്ടുപിന്നാലെ പ്രദേശത്തെ വെള്ളം ഒഴുക്കി കളഞ്ഞിരുന്ന പ്രധാന പമ്പ് തകരാറിലായി. പമ്പ് തകരാറിലായാല്‍ വെള്ളം ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും.

ബാങ്കോക്ക്: തായ് ഗുഹയില്‍ നിന്ന് 12 കുട്ടികളേയും അവരുടെ ഫുട്‌ബോള്‍ പരിശീലകനേയും രക്ഷപ്പെടുത്തിയതിലൂടെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്.

'തായ്‌ലന്റ്‌സ് മിഷന്‍ ഇംപോസിബിള്‍' എന്ന് പേരിട്ടിരുന്ന രക്ഷപ്രവര്‍ത്തനത്തിന് തായ് നാവിക സേനയാണ് നേതൃത്വം നല്‍കിയത്. അവസാനത്തെ ആളേയും ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തി തായ് നാവിക സേന മികവ് കാട്ടുകയും ചെയ്തു.

എന്നാല്‍ രക്ഷപ്രവര്‍ത്തനം ദുരന്തത്തില്‍ കലാശിക്കേണ്ടതായിരുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവസാനത്തെ കുട്ടിയേയും ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ചതിന് തൊട്ടുപിന്നാലെ പ്രദേശത്തെ വെള്ളം ഒഴുക്കി കളഞ്ഞിരുന്ന പ്രധാന പമ്പ് തകരാറിലായി. പമ്പ് തകരാറിലായാല്‍ വെള്ളം ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും.

പമ്പ്  തകരാറിലായ സമയത്ത് 1.5 കിലോ മീറ്റര്‍ ഗുഹയ്ക്കുള്ളിലായി രക്ഷാപ്രവര്‍ത്തകരും ഡൈവര്‍മാരും ഉണ്ടായിരുന്നു. ഇവര്‍ രക്ഷപ്രവര്‍ത്തനത്തിന് ഉപയോഗിച്ച സാധന സാമഗ്രികള്‍ പുറത്തെത്തിക്കുന്നതിന്റെ തിരക്കിലായിരുന്നു.

ദുരന്തമായി മാറേണ്ട സാഹചര്യത്തില്‍ നിന്ന് രക്ഷപ്രവര്‍ത്തകരടക്കുള്ള എല്ലാവരും ഗുഹയില്‍ നിന്ന് പുറത്തെത്തിയതോടെ ലോകം മുഴുവന്‍ ആശ്വസിച്ചു.

എന്തായാലും അത്ഭുതമെന്നോ, ശാസ്ത്രമെന്നോ പോലും നിര്‍വചിക്കാന്‍ കഴിയാത്ത സംഭവ വികാസങ്ങളാണ് തായ്‌ലന്റ് ഗുഹയില്‍ കഴിഞ്ഞ രണ്ടാഴ്ച അരങ്ങേറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.