അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതക്കം മോഷണം പോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ക്ഷേത്രത്തിലെ അന്തേവാസിയായ കാളിയപ്പന് എന്ന വിശ്വനാഥന് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴുവര്‍ഷമായി ക്ഷേത്രത്തിലെ അന്തേവാസിയാണ് ഇയാള്‍.
ടെമ്പിള്‍ തെഫ്റ്റ് സ്ക്വാഡ് സിഐ ആര്.രാജേഷാണ് കാളിയപ്പനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം വിഷുവിന്റെ തലേന്നാണ് 12.25 പവന് തൂക്കമുള്ള പതക്കം കാണാതെ പോയത് ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ മെയ് 22ന് പതക്കം കാണിക്ക വഞ്ചിയില്‍ നിന്നും ലഭിച്ചിരുന്നു. രുപമാറ്റം വരുത്തിയ നിലയിലായിരുന്നു പതക്കം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ടെമ്പിള്‍ സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: