തായ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരില്‍ ഇന്ത്യന്‍ സംഘവും

Wednesday 11 July 2018 3:06 pm IST
ഗുഹയില്‍ നിന്ന് വെള്ളം പമ്പു ചെയ്തു കളയുന്നതിലായിരുന്നു ഇവരുടെ സേവനം ലഭ്യമാക്കിയത്. തായ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരമായിരുന്നു സംഘം തായ്ലന്‍ഡിലെത്തിയത്. ഇന്ത്യക്കു പുറമെ യുകെയിലെയും തായ്ലന്‍ഡിലെയും വിദഗ്ധര്‍ ഈ സേവനത്തിനായി നിയോഗിക്കപ്പെട്ടിരുന്നു.

ബാങ്കോക്ക്: തായ്ലന്‍ഡില്‍ ഗുഹക്കുള്ളില്‍ പെട്ട ഫുട്ബോള്‍ ടീമിനെയും കോച്ചിനെയും പുറത്തെത്തിച്ച ദൗത്യത്തിന്റെ ഭാഗമായവരില്‍ ഇന്ത്യന്‍ സംഘവും. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ലോസ്‌കര്‍ വാട്ടര്‍ പമ്പ് കമ്പനിയാണ് തങ്ങളുടെ സാങ്കേതിക വിദഗ്ധരെ തായ്ലന്‍ഡിലേക്ക് അയച്ചത്.\

ഗുഹയില്‍ നിന്ന് വെള്ളം പമ്പു ചെയ്തു കളയുന്നതിലായിരുന്നു ഇവരുടെ സേവനം ലഭ്യമാക്കിയത്. തായ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരമായിരുന്നു സംഘം തായ്ലന്‍ഡിലെത്തിയത്. ഇന്ത്യക്കു പുറമെ യുകെയിലെയും തായ്ലന്‍ഡിലെയും വിദഗ്ധര്‍ ഈ സേവനത്തിനായി നിയോഗിക്കപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിലെ കിര്‍ലോസ്‌കര്‍ വാടി പ്ലാന്റില്‍ നിന്നും വിമാനമാര്‍ഗം തായ്ലന്‍ഡില്‍ എത്തിച്ച അതിനൂതനമായ മോട്ടോര്‍ പമ്പുകളും മറ്റുമാണ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതെന്നും അധികൃതര്‍ പറഞ്ഞു.  ജൂലൈ അഞ്ച് മുതല്‍ ഇവരും തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ഇന്നലെയാണ് ഗുഹയിലുള്ള മുഴുവന്‍ ആളുകളെയും പുറത്തെത്തിച്ചത്. രക്ഷപെടുത്തിയ കോച്ചും വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.