പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ഏറ്റവും പിന്നിലെ നാല് ബോഗികളാണ് പാളം തെറ്റിയത്. ഗാര്‍ഡ് റും അടക്കമാണ് പാളം തെറ്റിയത്.
അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്കുള്ള ലൈനില്‍ വച്ചാണ് പാളം തെറ്റിയത്. പാളങ്ങള്‍ അടര്‍ന്നു മാറിയ നിലയിലാണ്. ഇതോടെ പല തീവണ്ടികളും വൈകി. ബോഗികള്‍ നീക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: