ഇന്ത്യ ആറാം സാമ്പത്തിക ശക്തി: ലോകബാങ്ക്

Wednesday 11 July 2018 3:16 pm IST
ഇന്ത്യ 2032-ല്‍ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാകാനുള്ള സാധ്യതയേറി. നിലവില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ബ്രിട്ടണ്‍ എന്നിങ്ങനെയാണ് സാമ്പത്തിക ശക്തികളില്‍ ഒന്നമുതല്‍ അഞ്ചുവരെ സ്ഥാനത്ത്. ഉല്‍പ്പാദന മേഖലയിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. നോട്ടുറദ്ദാക്കലും ജിഎസ്ടിയും മറ്റും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തെന്നും വളര്‍ച്ച മുരടിപ്പിച്ചെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍.

ന്യൂദല്‍ഹി: ലോകകപ്പില്‍ ഫ്രാന്‍സ് ഫൈനലിലെത്തി, പക്ഷേ, ഫ്രാന്‍സിനെ പിന്നിലാക്കി ലോക സാമ്പത്തിക ശക്തിയില്‍ ഇന്ത്യ മുന്നിലെത്തി. ഫ്രാന്‍സിനെ ഏഴാം സ്ഥാനത്തേക്കുതള്ളി ഇന്ത്യ ലോകത്തെ ആറാം സാമ്പത്തിക ശക്തിയായി, 2017 ലെ കണക്കുകള്‍ വിലയിരുത്തിയാണ് ലോകബാങ്ക് റിപ്പോര്‍ട്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി (ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച) 178673 ലക്ഷം കോടി രൂപയുടേതായിരുന്നു. ഫ്രാന്‍സിന്റേത് 177641 ലക്ഷം കോടിരൂപയുടേതും. ഇന്ത്യയുടെ ജനസംഖ്യ പുതിയകണക്കുകള്‍ പ്രകാരം 135 കോടിയാണ്. ഫ്രാന്‍സിന്റേത് 6.7 കോടിയും. അതുകണക്കാക്കി നോക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 20 ഇരട്ടിയാണ്.

ഇന്ത്യ 2032-ല്‍ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാകാനുള്ള സാധ്യതയേറി. നിലവില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ബ്രിട്ടണ്‍ എന്നിങ്ങനെയാണ് സാമ്പത്തിക ശക്തികളില്‍ ഒന്നമുതല്‍ അഞ്ചുവരെ സ്ഥാനത്ത്. 

ഉല്‍പ്പാദന മേഖലയിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. നോട്ടുറദ്ദാക്കലും ജിഎസ്ടിയും മറ്റും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തെന്നും വളര്‍ച്ച മുരടിപ്പിച്ചെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍. 

പത്തുവര്‍ഷത്തിനിടെ ഇന്ത്യയുടെ ജിഡിപി ഇരട്ടിയായി. ചൈനയേയും കടത്തിവെട്ടി ഏഷ്യയിലെ വളര്‍ച്ചായത്രമായി.

അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) വിലയിരുത്തലില്‍ ഈ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമാകും. 2019-ല്‍ 7.8 ശതമാനവും. നികുതി പരിഷ്‌കാരവും ആഭ്യന്തര വിപണിവളര്‍ച്ചയുമാണ് അതിന് സഹായകമാകുക. ലോക സാമ്പത്തിക വളര്‍ച്ച 3.9 ശതമാനമാകുമ്പോഴാണ് ഈ നേട്ടം പ്രതീക്ഷിക്കുന്നത്. 

ഈ വര്‍ഷം ജിഡിപി വളര്‍ച്ചയില്‍ ഇന്ത്യ ബ്രിട്ടണേയും ഫ്രാന്‍സിനേയും ഈ വര്‍ഷം മറികടക്കുമെന്ന് കഴിഞ്ഞ വര്‍ഷം ലണ്ടന്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് എന്ന കണ്‍സള്‍ട്ടന്‍സി അഭിപ്രായപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.