അന്‍‌വറിനെ പരിസ്ഥിതി കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണം - വി.എം സുധീരന്‍

Wednesday 11 July 2018 3:24 pm IST

തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്ന പി.വി അന്‍‌വര്‍ എം‌എല്‍‌എയെ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സുധീരന്‍ സ്പീക്കര്‍ക്ക് വീണ്ടും കത്തയച്ചു. 

തടയണയിലെ ജലം ഒഴുക്കിക്കളയാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ജില്ലാകളക്ടറോട് നിര്‍ദേശിച്ചിരുന്നു. വനത്തിനുള്ളില്‍ തടയണ നിര്‍മിച്ചത് അനധികൃതമായാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ചീങ്കണ്ണിപ്പാലിയിലെ അതീവപരിസ്ഥിതി ലോല പ്രദേശത്ത് മലയിടിച്ച് കാട്ടരുവി തടഞ്ഞാണ് ഭാര്യാപിതാവിന്റെ പേരില്‍ അന്‍വര്‍ തടയണകെട്ടിയത്. 

അനധികൃത തടയണപൊളിച്ചുനീക്കാന്‍ 2015 സെപ്റ്റംബര്‍ ഏഴിന് അന്നത്തെ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തടയണപൊളിക്കാതെ സംരക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ എം.എല്‍.എയായ ശേഷം തടയണയില്‍ ബോട്ടിങ് ആരംഭിച്ചത വാര്‍ത്തയാക്കിയതോടെയാണ് വിവാദമായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.