രാമായണമാസാചരണം: മാധ്യമപ്രചാരണം അടിസ്ഥാനരഹിതമെന്ന് കോടിയേരി

Wednesday 11 July 2018 4:33 pm IST

തിരുവനന്തപുരം: സിപി‌എം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന മാധ്യമപ്രചാരണം അടിസ്ഥാനരഹിതമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്കൃത പണ്ഡിതരും അധ്യാപകരും രൂപം നല്‍കിയിട്ടുള്ള സംസ്കൃത സംഘം സിപി‌എം സംഘടനയല്ലെന്നും കോടിയേരി പറഞ്ഞു. 

ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന തെറ്റായ നീക്കങ്ങളെ തുറന്ന് കാണിക്കുന്നതിനാണ് സംസ്കൃത സംഘം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇത് ഒരു സ്വതന്ത്ര സംഘടനയാണ്. ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ് മനസ്സിലാക്കുന്നത്.

ഇത് കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്തുത ഇതായിരിക്കെ ഈ പരിപാടിയെ സിപിഎമ്മിനെതിരെയുള്ള ഒരു പ്രചരണമാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.