സംസ്‌കൃത പ്രതിഭാ പുരസ്‌കാര സമര്‍പ്പണം 14 ന്

Wednesday 11 July 2018 6:23 pm IST

 

കണ്ണൂര്‍: ജ്യോതിഷ വാചസ്പതിയും സംസ്‌കൃത പണ്ഡിതനുമായ കൊയ്യം കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റരുടെ പേരില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സംസ്‌കൃത പ്രതിഭാ പുരസ്‌കാരത്തിന് സംസ്‌കൃത പണ്ഡിതനും റിട്ട. കോളജിയേറ്റ് ഡെപ്യൂട്ടിഡയറക്ടറുമായ ഡോ.എം.എസ്.കമ്മത്ത് അര്‍ഹനായി. 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 14 ന് കാലത്ത് 10.30ന് മയ്യില്‍ ചെക്യാട്ട് കാവിലുള്ള സ്മാരക മന്ദിരത്തില്‍ പി.കെ.ശ്രീമതി എംപി പുരസ്‌കാരം വിതരണം ചെയ്യും. ടി.പി.ഭാസ്‌കര പൊതുവാള്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. അനുസ്മരണ പ്രഭാഷണം, അനുമോദനം, അക്ഷരശ്ലോകസദസ്സ്, കവിയരങ്ങ് എന്നിവയുമുണ്ടാകും. മികച്ച കോളജ് അധ്യാപകന് നല്‍കുന്ന പ്രൊഫസര്‍ ഘനി മെമ്മോറിയല്‍ അവാര്‍ഡിനും കമ്മത്ത് മാസ്റ്റര്‍ അര്‍ഹനായിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.സി.ശശിധരന്‍, ജനറല്‍ സെക്രട്ടറി ഡോ.കെ. രാജഗോപാലന്‍, മലപ്പട്ടം ഗംഗാധരന്‍, ഡോ.സി.കെ.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.