അമര്‍നാഥ് യാത്ര മാറ്റിവയ്ക്കാന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ അഭ്യര്‍ഥന

Wednesday 11 July 2018 6:46 pm IST

ബെംഗളൂരു: അമര്‍നാഥ്  യാത്രയ്‌ക്കൊരുങ്ങുന്നവര്‍  സുരക്ഷ കരുതി യാത്ര അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാന്‍ സന്നദ്ധരാവണമെന്ന്  ആര്‍ട്ട്  ഓഫ് ലിവിംഗ് സ്ഥാപകനും അമര്‍നാഥ് ക്ഷേത്രം ബോര്‍ഡ് അംഗവുമായ ശ്രീശ്രീ രവിശങ്കര്‍ അഭ്യര്‍ഥിച്ചു.അടുത്തിടെയുണ്ടായ അത്യാഹിതങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.\

കനത്ത മഴയും മണ്ണിടിച്ചിലും കാരണം  അവിടേക്കുള്ള രണ്ടു മാര്‍ഗങ്ങളും,  ഗുഹയിലേക്കുള്ള വഴിയും പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ് . അതിനാല്‍  യാത്ര അതീവ ദുഷ്‌കരമാവാം. റോഡുകള്‍ സഞ്ചാരയോഗ്യമാകാനുള്ള  സാധ്യത തീരെകുറവാണ്. അമര്‍നാഥില്‍ ഇപ്പോള്‍ എത്തിക്കഴിഞ്ഞവര്‍ വലിയ  ബുദ്ധിമുട്ടുകളാണ്  നേരിടുന്നത്, ശ്രീശ്രീ രവിശങ്കര്‍ ചൂണ്ടിക്കാട്ടി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.