ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാരയില് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു.ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഹന്ദ്വാരയിലാണ് സംഭവം.
മുകുള്‍ മീനയാണ് വീരമൃത്യു വരിച്ചത്. അതിനു മുന്‍പ് രാവിലെ ഷോപ്പിയാനില്‍ ഭീകരര്‍ വച്ച ബോംബ് പൊട്ടി ഒരു ബാലന് മരിച്ചു. ചൊവ്വാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: