കാര്‍ഗില്‍ കോളിങ് അഖിലേന്ത്യാ റൈഡുമായി ടിവിഎസ്

Thursday 12 July 2018 2:02 am IST

കൊച്ചി: കാര്‍ഗില്‍ വിജയദിനം ആയ ജൂലൈ 26 ന്, ഇന്ത്യന്‍ പ്രതിരോധസേനയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ടിവിഎസ് മോട്ടോര്‍ കമ്പനി അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇരുചക്ര വാഹന റൈഡ് സംഘടിപ്പിക്കും. 

മുന്‍നിര ഇരുചക്ര-മുച്ചക്ര വാഹനനിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, അവരുടെ ജനപ്രിയ ബ്രാന്‍ഡായ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പേരിലാണ് ഈ സംരംഭം ആവിഷ്‌കരിച്ചിരിക്കുന്നത്. കാര്‍ഗില്‍ കോളിങ് യഥാര്‍ഥ താരങ്ങള്‍ക്കുവേണ്ടിയുള്ള റൈഡില്‍, ഓരോ ഇന്ത്യാക്കാരനും അവരവര്‍ക്ക് ഇഷ്ടമുള്ള വാഹനങ്ങളില്‍ പങ്കെടുക്കാം. 

ഇന്ത്യന്‍ പ്രതിരോധസേനയുടെ വിജയഗാഥകള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ കോളിങ്ങിന്റെ ഉദ്ദേശ്യം. സൈന്യത്തിന്റെ ജാഗ്രതയ്ക്ക് ജനതയുടെ നന്ദി രേഖപ്പെടുത്താന്‍ കാര്‍ഗില്‍ കോളിങ് റാലിയില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കണമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി (മാര്‍ക്കറ്റിങ്ങ്) വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ അഭ്യര്‍ഥിച്ചു.

കാര്‍ഗില്‍ കോളിങ്ങ് റാലിയുടെ ടച്ച് പോയിന്റ് രാജ്യത്തെ ടിവിഎസ് ഷോറൂമുകളായിരിക്കും. 3500 ലേറെ വരുന്ന ചാനല്‍ പാര്‍ട്ണര്‍മാര്‍ റാലിക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. റാലിയില്‍ പങ്കെടുക്കാന്‍ www.tvsstar city plus.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800 315 7300 എന്ന നമ്പരിലേക്ക് ഒരു മിസ്ഡ്‌കോള്‍ അയയ്ക്കുകയോ ചെയ്താല്‍ മതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.