മാനഭംഗവാര്‍ത്ത: ഐഎഎസ് ഓഫീസര്‍ക്ക് നോട്ടീസ്

Wednesday 11 July 2018 8:08 pm IST

ശ്രീനഗര്‍: മാനഭംഗ വാര്‍ത്തയ്ക്ക് കമന്റ് ചെയ്ത ഐഎഎസ് ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മാനഭംഗപ്പെടുത്തിയ വാര്‍ത്തയ്ക്ക് കീഴെ 'റേപ്പിസ്ഥാന്‍' എന്ന് ട്വീറ്റ് ചെയ്തതിനാണ് ഐഎഎസ് ഓഫീസറായ ഷാ ഫസീലിന് ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ പൊതുഭരണ വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

'ദക്ഷിണേഷ്യയിലെ മാനഭംഗ സംസ്‌ക്കാരത്തിനെതിരെ ട്വീറ്റ് ചെയ്തതിന് എന്റെ ബോസിന്റെ പ്രണയലേഖനം' എന്ന പേരില്‍ ഫൈസല്‍ തനിക്കു ലഭിച്ച നോട്ടീസ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചു. കൊളോണിയല്‍ സ്വഭാവത്തോടു കൂടിയ സര്‍വീസ് നിയമങ്ങള്‍ ജനാധിപത്യ ഇന്ത്യയില്‍ വിവേചന സ്വാതന്ത്ര്യത്തെ ഞെക്കിക്കൊല്ലുകയാണ്. നിയമങ്ങള്‍ മാറ്റേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് ഞാനിത് പങ്കുവെയ്ക്കുന്നു എന്നും ഫൈസലിന്റെ ട്വീറ്റില്‍ കാണാം. കശ്്മീരിലെ കുപ്‌വാര ജില്ലക്കാരനായ ഫൈസല്‍ 2010 ലെ ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായിരുന്നു. 

ഫൈസലിന്റെ ട്വീറ്റിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ പരിശീലന വിഭാഗം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് നോട്ടീസിലുള്ളത്. സര്‍വീസ് നിയമങ്ങള്‍ ലംഘിക്കുന്നതാണ് ഫൈസലിന്റെ ട്വീറ്റ് എന്ന് ആരോപിച്ച്, അതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നോട്ടീസിനൊപ്പം നല്‍കിയിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ പുലര്‍ത്തേണ്ട നീതിയും സത്യസന്ധതയും മറന്ന് പൊതുസേവകന് അനുയോജ്യമല്ലാത്ത വിധത്തില്‍ പെരുമാറിയെന്നും നോട്ടീസില്‍ പറയുന്നു.ഇപ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് മുപ്പത്തിയഞ്ചുകാനായ ഫൈസല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.