യുപിയില്‍ സന്യാസിമാര്‍ക്ക് പോലീസ് പരിശോധന

Wednesday 11 July 2018 8:16 pm IST
മുന്‍കാലങ്ങളില്‍ കുംഭമേളയോടനുബന്ധിച്ച് സംസ്ഥാനത്തെത്തുന്ന സന്യാസിമാരില്‍ പലരും മഠങ്ങളുടെയും ആശ്രമങ്ങളുടെയും പ്രതിനിധിയാണെന്ന് അവകാശപ്പെട്ടതിനെതുടര്‍ന്ന് പല അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് നല്ലതുടക്കമാണ്, ഇത് സന്യാസിമാരുടെ യശസുയര്‍ത്തും, വിശ്വാസികള്‍ ചതിക്കപ്പെടില്ല, ചില സന്യാസിമാര്‍ അഭിപ്രായപ്പെട്ടു.

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സന്യാസിമാരെക്കുറിച്ച് പോലീസ് അന്വേഷണം വരുന്നു. ആദ്യമായാണ് ഇങ്ങനെയൊരു നടപടി. അടുത്ത വര്‍ഷത്തെ കുംഭമേളയുടെ സുരക്ഷാ കരുരതലിന്റെയും തയാറെടുപ്പിന്റെയും ഭാഗമായാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി.

സന്യാസിമാരേയും സന്യാസിനിമാരേയും പോലീസ് പരിശോധിച്ച് അവരുടെ പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്തും. യോഗി സര്‍ക്കാരിന്റെ തീരുമാനത്തെ സന്യാസി സമൂഹം സ്വാഗതം ചെയ്തു.

 മുന്‍കാലങ്ങളില്‍ കുംഭമേളയോടനുബന്ധിച്ച് സംസ്ഥാനത്തെത്തുന്ന സന്യാസിമാരില്‍ പലരും മഠങ്ങളുടെയും ആശ്രമങ്ങളുടെയും പ്രതിനിധിയാണെന്ന് അവകാശപ്പെട്ടതിനെതുടര്‍ന്ന് പല അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് നല്ലതുടക്കമാണ്, ഇത് സന്യാസിമാരുടെ യശസുയര്‍ത്തും, വിശ്വാസികള്‍ ചതിക്കപ്പെടില്ല, ചില സന്യാസിമാര്‍ അഭിപ്രായപ്പെട്ടു. 

കുംഭമേളക്കാലത്ത് സന്യാസിമാരെന്നവകാശപ്പെട്ട് കാഷായം ധരിച്ചെത്തുന്നവര്‍ കുറ്റകൃത്യങ്ങളിലും മറ്റുമേര്‍പ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതുതടയുകയാണ് ലക്ഷ്യമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് സിങ്, രാംപാല്‍, ആസാറാം തുടങ്ങിയവര്‍ മുന്‍കാലങ്ങളില്‍ കുംഭമേളക്കാലത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത്തവണ അവരുടെ അനുയായികളും മറ്റും മേളയിലെത്തി കുഴപ്പങ്ങള്‍ ഉണ്ടാക്കാതിരിക്കാനുള്ള മുന്‍കരുതല്‍കൂടിയാണ് പോലീസ് പരിശോധന. 

കഴിഞ്ഞതവണ വ്യാജസന്യാസിമാരുടെയും മഠങ്ങളുടെയും പട്ടികവരെ പുറത്തിറങ്ങിയിരുന്നു. അഖില ഭാരത അഖാഡ പരിഷത് 17 'സ്വയം പ്രഖ്യാപിത മനുഷ്യ ദൈവങ്ങ'ളുടെ പേരും വിവരങ്ങളും പുറത്തിറക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.