ഏകാംഗചിത്രപ്രദര്‍ശനം 13 മുതല്‍

Wednesday 11 July 2018 9:10 pm IST

 

കണ്ണൂര്‍: ചിത്രകാരനും ഫോട്ടോഗ്രാഫറുമായ പുരുഷോത്തമന്‍ കൈരളിയുടെ ആദ്യ ഏകാംഗചിത്രപ്രദര്‍ശനം 13ന് കണ്ണൂര്‍ ട്രെയിനിങ്ങ് സ്‌കൂളിലുള്ള മോഹനന്‍ ചാലാട് ആര്‍ട്ഗ്യാലറിയില്‍ ആരംഭിക്കും. വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹം 82-ാം വയസ്സില്‍ നിറവേറ്റുകയാണ് പുരുഷോത്തമന്‍. എണ്ണച്ചായം, അക്രിലിക്, പെന്‍സില്‍ തുടങ്ങിയ മാധ്യമങ്ങളില്‍ വരച്ച 35 ചിത്രങ്ങളാണ് പ്രദര്‍ഷനത്തിനുള്ളത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുടെ ഛായാചിത്രങ്ങള്‍, രാധാമാധവം, ക്ഷേത്രശില്‍പ്പങ്ങള്‍ തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളപട്ടണത്തെ കൈരളി സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി ജോലി തുടങ്ങിയ പുരുഷോത്തമന്‍ പിന്നീട് മുംബൈ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലും ഫോട്ടോഗ്രാഫി ചെയ്തിരുന്നു. 13ന് ആരംഭിക്കുന്ന പ്രദര്‍ശനം 17ന് അവസാനിക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 13ന് വൈകീട്ട് അഞ്ചിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. കാലത്ത് പത്ത് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഗാലറി സമയം. വാര്‍ത്താസമ്മേളനത്തില്‍ പുരുഷോത്തമന്‍ കൈരളി, വി.പി.സന്തോഷ് കുമാര്‍, പ്രവീണ്‍ കുമാര്‍, വര്‍ഗീസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.