വാട്ട്‌സ് ആപ് ഹര്‍ത്താല്‍; ഇരിട്ടിയില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Wednesday 11 July 2018 9:12 pm IST

 

ഇരിട്ടി: കഴിഞ്ഞ ഏപ്രില്‍ 16 ന് വാട്ട്‌സ് ആപ്പിലൂടെ നടത്തിയ ആഹ്വാനത്തെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസിനെ ആക്രമിച്ച കേസില്‍ പിടികിട്ടാനുണ്ടായിരുന്ന രണ്ട് പ്രതികളെ കൂടി ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പുന്നാട് റുബീന മന്‍സിലില്‍ മുഹമ്മദ് നിദാന്‍ (19), പയഞ്ചേരി എംഎഎച്ച് മന്‍സിലില്‍ മുഹമ്മദ് ആഷിക് (26) എന്നിവരെയാണ് ഇരിട്ടി എസ്‌ഐ പി.എം.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഇരിട്ടിയില്‍ കട അടപ്പിക്കുന്നതുമായുണ്ടായ സംഘര്‍ഷത്തിനിടെ ഇരിട്ടി എസ്‌ഐയായിരുന്ന സഞ്ജയ്കുമാറിന് പരിക്കേറ്റിരുന്നു. അക്രമത്തില്‍ പങ്കെടുത്ത മുപ്പതോളം പേര്‍ക്കെതിരേയും അനുമതിയില്ലാതെ പ്രകടനം നടത്തിയ ഇരുന്നൂറോളം പേര്‍ക്കെതിരേയും ആയിരുന്നു കേസ്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.