നാല്‍പ്പതോളം മോഷണ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

Wednesday 11 July 2018 9:12 pm IST

 

കണ്ണൂര്‍: നാല്‍പതോളം ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ കള്ളനെ കണ്ണൂരില്‍ പോലീസ് പിടികൂടി. കണ്ണൂര്‍ കലക്‌ട്രേറ്റിലെ കാന്റീന്‍ കുത്തിത്തുറന്നതിന് പിടിയിലായി ശിക്ഷകഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയ കോഴിക്കോട് കൂടരഞ്ഞിയില്‍ കണ്ണോംതൊടിയില്‍ ഹൗസില്‍ കെ.പി.ബിനോയി (34)യെയാണ് ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരി  അറസ്റ്റ് ചെയ്തത്. കലക്‌ട്രേറ്റ് വളപ്പിലെ മോഷണത്തിനൊടുവില്‍ പിടിയിലായ ഇയാള്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് ജയില്‍ മോചിതനായത്. നാല്‍പതോളം മോഷണം നടത്തിയ കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായത്.

കഴിഞ്ഞമാസം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ റിയല്‍ മൊബൈല്‍ ഷോപ്പ്കുത്തിത്തുറന്ന് പത്ത് ഫോണുകള്‍, യോഗശാല റോഡിലെ ഗഫൂറിന്റെ പെയിന്റ് കട, പഴയബസ് സ്റ്റാന്റിലെ ഹോട്ടല്‍, തലശ്ശേരിയിലെ ആറോളം കടകള്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 7000രൂപ, ലോഗന്‍സ് റോഡിലെ ഷിയാഗോ മൊബൈല്‍ കടയില്‍ നിന്നും 40,000 രൂപ, കോഴിക്കോട് കസബയില്‍ ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണര്‍ ഓഫീസ്, പോസ്റ്റ് ഓഫീസില്‍ നിന്നും സൈക്കിള്‍, കല്ലായിയിലെ മൊബൈല്‍ കടയില്‍ നിന്നും 3000 രൂപ, റെയില്‍വേ ക്വാര്‍ട്ടേഴ്‌സ്, നടപ്പാവിലെ രണ്ട് തുണിക്കട, കള്ള് ഷാപ്പ്, മിഠായിത്തെരുവിലെ മുന്ന് ഹോള്‍സെയില്‍ കടകള്‍, ടൗണ്‍ പരിധിയിലെ രണ്ട് ക്വാര്‍ട്ടേഴ്‌സ്, മാതൃഭൂമി ബുക്ക് സ്റ്റാള്‍, ഓവര്‍ ബ്രിഡ്ജിലെ ചിട്ടിക്കമ്പനി എന്നിവിടങ്ങളിലായിരുന്നു ഇയാള്‍ മോഷണം നടത്തിയത്.

കൂട്ടുപ്രതിയായിരുന്ന തലശ്ശേരിയിലെ ജറീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടക്കൊക്കെ മോഷണത്തിന് കൂടെ കൂട്ടുനിന്ന ബിനോയ് അധികവും തനിച്ചാണ് മോഷണം നടത്താറ്. കലക്‌ട്രേറ്റിലെ മോഷണത്തില്‍ മത്തായിയെന്ന് മധ്യവയസ്‌കനായിരുന്നു ഇയാളുടെ കൂട്ടുപ്രതി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.