ഇനി വയ്യ; നഖം മുറിക്കുക തന്നെ

Thursday 12 July 2018 3:22 am IST
എണ്‍പത്തിരണ്ടുകാരനാണ് ചില്ലാള്‍. 66 വര്‍ഷമായി തന്റെ ഇടതു കൈവിരലുകളിലെ നഖങ്ങള്‍ വെട്ടിയിട്ട്. അവ വളര്‍ന്ന് വളര്‍ന്ന് പാമ്പു പോലെയായി. ലോകത്തേറ്റവും നീളമുള്ള നഖങ്ങള്‍ക്ക് ശ്രീധര്‍ ചില്ലാള്‍ ഗിന്നസ് ബുക്കിലെത്തിയിട്ടുമുണ്ട്. 52 മുതല്‍ ചില്ലാള്‍ തന്റെ നഖങ്ങള്‍ വളര്‍ത്തുകയാണ്

ന്യൂദല്‍ഹി: ഒടുവില്‍ വിങ്ങുന്ന ഹൃദയത്തോടെ ശ്രീധര്‍ ചില്ലാള്‍ ആ ക്രൂരകൃത്യത്തിന് ഒരുങ്ങുകയാണ്. തന്റെ നഖങ്ങള്‍ മുറിക്കുകയാണ്. പ്രായമായി, ഇനിയിതുമായി കഴിയുക ബുദ്ധിമുട്ടാണ്, ചില്ലാള്‍ പറയുന്നു.

എണ്‍പത്തിരണ്ടുകാരനാണ് ചില്ലാള്‍. 66 വര്‍ഷമായി തന്റെ ഇടതു കൈവിരലുകളിലെ നഖങ്ങള്‍ വെട്ടിയിട്ട്. അവ വളര്‍ന്ന് വളര്‍ന്ന് പാമ്പു പോലെയായി. ലോകത്തേറ്റവും നീളമുള്ള നഖങ്ങള്‍ക്ക് ശ്രീധര്‍ ചില്ലാള്‍ ഗിന്നസ് ബുക്കിലെത്തിയിട്ടുമുണ്ട്. 52 മുതല്‍ ചില്ലാള്‍ തന്റെ നഖങ്ങള്‍ വളര്‍ത്തുകയാണ്.

ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ചില്ലാളിന്റെ നഖങ്ങള്‍ മുറിക്കും. നഖങ്ങള്‍ക്കെല്ലാം കൂടി ഇപ്പോള്‍ 909.6 സെന്റീമീറ്റര്‍ നീളമുണ്ട്. വലിയ നഖം തള്ളവിരലിന്റെ തന്നെ. നീളം 197.8 സെ.മി രണ്ടു മീറ്ററിന് വെറും 2.2 സെ.മിയുടെ കുറവ് (ആറടി ആറിഞ്ച് എന്ന് അടി കണക്ക്, അതായത് ഒരാളിനേക്കാള്‍ വലിപ്പം). 2016ലാണ് ലോകത്തേറ്റവും വലിയ നഖങ്ങളുടെ ഉടമയെന്ന നിലയ്ക്ക് ഗിന്നസ് ബുക്കില്‍ കയറിയത്. പൂനെ സ്വദേശിയാണ് ചില്ലാള്‍. മുറിച്ചെടുക്കുന്ന നഖങ്ങള്‍ അമേരിക്കയിലെ ടൈംസ് സ്‌ക്വയറിലെ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് മ്യൂസിയത്തില്‍ സൂക്ഷിക്കും. ഇവരാണ് ചില്ലാളിനെ പൂനെയില്‍ നിന്ന് അമേരിക്കയില്‍ എത്തിച്ചതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.