സംസ്‌കൃത അധ്യാപക സംഗമം കാലടിയില്‍

Thursday 12 July 2018 3:40 am IST

കാലടി:  സ്ത്രീ ശാക്തീകരണം എന്ന പ്രമേയവുമായി കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാന വനിതാ സംഗമം ‘മാതൃകം - 2018’ 14ന് രാവിലെ 10 ന്് കാലടിയില്‍ നടക്കും. കാലടി ബ്രഹ്മാനന്ദോദയം സ്‌കൂളില്‍  വനിതാ സംഗമം, വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എന്‍ മധുസൂദനന്‍ അധ്യക്ഷനാകും. 

റോജി എം.ജോണ്‍ എംഎല്‍എ, സംസ്‌കൃത സര്‍വ്വകലാശാലാ നോഡല്‍  ഓഫീസര്‍ ഡോ. കെ.വി അജിത്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി, അദ്വൈതാശ്രമം അദ്ധ്യക്ഷന്‍ സ്വാമി ശ്രീവിദ്യാനന്ദ തുടങ്ങിയവര്‍  മുഖ്യാതിഥികളാണ്. എഴുത്തുകാരിയും സംസ്‌കൃതഭാഷാ പണ്ഡിതയുമായ റിട്ട. പ്രൊഫസര്‍ വല്‍സലാ ടീച്ചറെ  ആദരിക്കും. സെമിനാറില്‍ ‘സ്ത്രീശാക്തീകരണത്തിന്റെ കാലികപ്രസക്തി’ എന്ന വിഷയത്തില്‍ വിവേകാനന്ദ വേദിക് വിഷന്‍ ഡയറക്ടര്‍ ഡോ.ലക്ഷ്മി കുമാരി പ്രഭാഷണം നടത്തും.

ശൃംഗേരി മഠം മാനേജര്‍ പ്രൊഫ.എ. സുബ്രഹ്മണ്യഅയ്യര്‍ അനുമോദന പ്രസംഗം നടത്തും.സമാപനസഭയില്‍ കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ഭാരവാഹികളായ പി.എന്‍ മധുസൂദനന്‍, ടി. പദ്മനാഭന്‍, പി.ജി. അജിത് പ്രസാദ്, സി.പി. സനല്‍ ചന്ദ്രന്‍, പി. രതി, പി.എം. ഷൈലജ, അയ്യമ്പുഴ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.