തിരുവനന്തപുരം: കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സംസ്കൃതസംഘം തങ്ങളുടേതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ആ സംഘടന നടത്തുന്ന പ്രചാരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല. ഇത് കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന പ്രത്യേക പരിപാടിയല്ലെന്നും കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ അറിയിച്ചു.
രാമായണ മാസം എന്ന നിലയില്‍ കര്‍ക്കിടക മാസത്തെ ആര്‍എസ്എസ് വര്‍ഗീയ പ്രചാരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്യുന്നു. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന തെറ്റായ നീക്കങ്ങളെ തുറന്ന് കാണിക്കാന്‍ സംസ്കൃത പണ്ഡിതരും, അധ്യാപകരും രൂപം നല്‍കിയിട്ടുള്ള സംസ്കൃതസംഘം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സംഘടന സിപിഎമ്മിന്റെ കീഴിലുള്ള സംഘടനയല്ല. ഒരു സ്വതന്ത്ര സംഘടനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: