ജന്മഭൂമി ഇടുക്കി ജില്ലാ ബ്യൂറോ ഉദ്ഘാടനം നാളെ

Thursday 12 July 2018 2:47 am IST

തൊടുപുഴ: ജന്മഭൂമി ഇടുക്കി ജില്ലാ ബ്യൂറോയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് സുരേഷ്‌ഗോപി എംപി നിര്‍വഹിക്കും. 

മൂവാറ്റുപുഴ റോഡില്‍ അമ്പലം ജങ്ഷന് സമീപം പുളിമൂട്ടില്‍ ഷോപ്പിങ് ആര്‍ക്കേഡിന്റെ മൂന്നാം നിലയിലാണ് ഓഫീസ്.  ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മിനി മധു, ഇടുക്കി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് കെ.എന്‍. രാജു, ബിജെപി ജില്ലാ പ്രസിഡന്റ്  ബിനു ജെ. കൈമള്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, സ്വാഗതസംഘം കണ്‍വീനര്‍ പി.പി. സാനു,  കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍, പുളിമുട്ടില്‍ സില്‍ക്ക്‌സ് ഹൗസ് എം.ഡി.  ജോണ്‍ പുളിമൂട്ടില്‍, ശ്രീനാഥ് ബ്രാഹ്മിന്‍സ് എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.