യശോദാ മാധവന്‍ ചരിത്രപ്രതീകം: ആര്‍എസ്എസ്

Thursday 12 July 2018 5:51 am IST

കോഴിക്കോട്: അങ്ങാടിപ്പുറത്ത് അന്തരിച്ച യശോദാ മാധവന്‍ (തങ്കേടത്തി) കേവലം ഒരു വ്യക്തിയല്ല, ചരിത്ര പ്രതീകമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. 

മലബാറിലെ ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സ്ഥാപിച്ചെടുക്കാന്‍ അമ്മമാരുടെ കരുത്തും കഴിവും ഉപയോഗപ്പെടുത്താന്‍ നേതൃത്വം നല്‍കിയ തങ്കേടത്തി ആത്മവീര്യത്തി ന്റെയും ദൃഢനിശ്ചയത്തിന്റെയും അഭിമാനപ്രതീകമായിരുന്നു. ഹിന്ദുസമൂഹത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയും ഉയര്‍ത്തുകയും ചെയ്യാനുള്ള അവരുടെ ധീരോദാത്തമായ പ്രവര്‍ത്തന ങ്ങള്‍ക്ക് സമൂഹം കടപ്പെട്ടിരിക്കുന്നു, അനുശോചന സന്ദേശത്തില്‍ ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. 

കേളപ്പജിയുടെ ആഹ്വാനത്തെ ജീവിത സന്ദേശമാക്കി മുഴുവന്‍ സമാജത്തിന്റേയും ആത്മവീര്യവും ആത്മാഭിമാനവും ഉണര്‍ത്തി ഹിന്ദുസമാജത്തിന്റെ ആരാധനാ സ്വാതന്ത്ര്യസംരക്ഷണത്തില്‍ സംഘ പ്രസ്ഥാനങ്ങളിലൂടെ നിരന്തരപോരാട്ടം നടത്തിയ ആ അമ്മ യ്ക്ക് വീര മാതാപുരസ്‌കാരം നല്‍കിയത് തീര്‍ത്തും അന്വര്‍ത്ഥമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.