കണ്ണൂര്‍: കുടുംബത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും വികാസത്തിനും സ്ത്രീ ശാക്തീകരണത്തിനും കുടുംബാസൂത്രണം പ്രധാനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൂത്തുപറമ്പ് നഗരസഭാ കാര്യാലയത്തിലെ വികെസി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമാണ്’എന്നതാണ് ഈ വര്‍ഷം ലോകജനസംഖ്യാദിനത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്നത്.
കൂത്തുപറമ്പ് നഗരസഭാ ചെയര്മാന് എം.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ.പി.ജയബാലന്‍, നഗരസഭ വൈസ് ചെയര്പേഴ്സന് മറിയം ബീവി, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ.ടി.രേഖ, എംസിഎച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.ജി.ഓമന, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ കെ.എന്‍.അജയ്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജീജ എന്നിവര്‍ സംസാരിച്ചു.
ബോധവത്കരണ സെമിനാറില്‍ ‘കുടുംബാസൂത്രണ മാര്‍ഗങ്ങള്‍’എന്ന വിഷയത്തില്‍ ഡോ. എം.പി.ജീജ, ‘ജനസംഖ്യാ നിയന്ത്രണവും കുടുംബക്ഷേമവും’എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയാ ഓഫിസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: