ഫെഡറര്‍ പുറത്ത്

Thursday 12 July 2018 3:17 am IST

ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന പുറത്തായി. അതേസമയം നൊവാക് ദ്യോക്കോവിച്ച് സെമിയില്‍ കടന്നു.

ലോക ഒന്നാം നമ്പറായ ഫെഡററെ ക്വാര്‍ട്ടറില്‍ ആന്‍ഡേഴ്‌സണ്‍ അട്ടിമറിച്ചു. സ്‌കോര്‍ 2-6,6-7, 7-5, 6-4, 13-11  ദ്യോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ കീ നിഷികോറിയെ പരാജയപ്പെടുത്തി.

ശക്തമായ പോരട്ടത്തില്‍ 24-ാം സീഡുകാരനായ നിഷികോറിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്് .സ്‌കോര്‍ 6-3, 3-6, 6-2, 6-2. 

എട്ടാം കിരീടം ലക്ഷ്യമിടുന്ന സെറീന വില്ല്യംസ് വനിതകളുടെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ഇറ്റലിയുടെ കാമില ജിയോര്‍ഡിയെ പരാജയപ്പെടുത്തി. സ്‌കോര്‍ 3-6, 6-3, 6-4.

ഇത് പതിനൊന്നാം തവണയാണ് സെറീന വിംബിള്‍ഡണിന്റെ സെമിയിലെത്തുന്നത്. സെറീന വില്ല്യംസ് സെമിയില്‍ ജര്‍മനിയുടെ ജൂലിയ ജോര്‍ജസിനെ നേരിടും. 

ഡച്ചിന്റെ ഇരുപതാം സീഡായ കികി ബെര്‍ട്ടന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജൂലിയ സെമിയിലെത്തിയത്. സ്‌കോര്‍ 3-6, 7-5, 6-1. 

പതിമൂന്നാം സീഡായ ജൂലിയ ഇതാദ്യമായാണ് വിംബിള്‍ഡണ്‍ ടെന്നീസിന്റെ സെമിഫൈനലിലെത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.