ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കോച്ച് രാജിവച്ചു

Thursday 12 July 2018 2:19 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ തുഷാര്‍ ആരോത്ത് രാജിവച്ചു. കളിക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി. ആരോത്തിന്റെ പരിശീലനരീതിക്കെതിരെ ചില മുതിര്‍ന്ന കളിക്കാര്‍ പ്രതിഷേധിച്ചിരുന്നു.തുഷാറിന്റെ രാജി സ്വീകരിച്ചതായി ബിസിസിഐ അറിയിച്ചു.വ്യ്ക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് കത്തില്‍ പറയുന്നത്.

സുപ്രീം കോടതി നിയമിച്ച ക്രിക്കറ്റ് ഭരണസമിതിയുടെ കാലയളവില്‍ കളിക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ആരോത്ത്. നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി ഇടഞ്ഞ് അനില്‍ കുംബ്ലെ കോച്ചിന്റെ പദവി രാജിവച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.