ഇംഗ്ലണ്ട് - ഇന്ത്യ ഏകദിനപരമ്പര ഇന്ന് തുടങ്ങും

Thursday 12 July 2018 2:20 am IST

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ മറ്റൊരു പരമ്പര വിജയത്തിനായി ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളുളള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവര്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.

ട്വന്റി 20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ 2-1 ന് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഓപ്പണര്‍മാരായി ഇറങ്ങും. നാലാമനായി നായകന്‍ വിരാട് കോഹ്‌ലി ബാറ്റ് ചെയ്/യ്യും. ട്വന്റി 20 യില്‍ തിളങ്ങിയ കെ.എല്‍.രാഹുല്‍ മൂന്നാമനായി കളിക്കും.

പരിക്കില്‍ നിന്ന് മോചിതനായ ഭുവനേശ്വര്‍ കുമാര്‍ ഉമേഷ് യാദവിനൊപ്പം പുതിയ പന്ത് പങ്കുവയ്ക്കും. മൂന്നാം പേസറായി സിദ്ധാര്‍ഥ് കൗളോ, ഷാര്‍ദുള്‍ താക്കുറോ കളിച്ചേക്കും.

ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും ശക്തമാണ്. ജോസ് ബട്ട്‌ലര്‍, ജേസണ്‍ റോയ്, അലെക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ, ഇയോന്‍ മോര്‍ഗന്‍ എന്നിവരാണ് അവരുടെ കരുത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.