ഈ വിജയം തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക്: പോഗ്ബ

Thursday 12 July 2018 3:24 am IST

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് സെമിയില്‍ ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സ്് നേടിയ വിജയം തായ്‌ലന്‍ഡിന്റെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട് കുട്ടികള്‍ക്കായി സമര്‍പ്പിക്കുതായി ഫ്രഞ്ച് മധ്യനിരക്കാരന്‍  പോള്‍ പോഗ്ബ.

ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളില്‍ അവസാന അഞ്ചുപേരെ ലോകകപ്പ് സെമിഫൈനല്‍ നടന്ന ചൊവ്വാഴ്ചയാണ് രക്ഷപ്പെടുത്തിയത്. എട്ടു കുട്ടികളെ രണ്ട് ദിവസങ്ങളിലായി രക്ഷപ്പെടുത്തിയിരുന്നു.

ടീമിന്റെ വിജയം ഞാന്‍ വീരനായകന്മാരായ ആ പന്ത്രണ്ട് കുട്ടികള്‍ക്ക് സമര്‍പ്പിക്കുകയാണ്. നിങ്ങള്‍ അത്രയ്ക്ക് കരുത്തന്മാരാണെന്ന് പോഗ്ബ ട്വിറ്ററില്‍ കുറിച്ചു.

വൈല്‍ഡ് ബോര്‍സ് എന്ന ഫുട്‌ബോള്‍ ടീം അംഗങ്ങളായ കുട്ടികളെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഞായറാഴ്ച മോസ്‌ക്കോയില്‍ അരങ്ങേറുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷിണിച്ചുരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ മോസ്‌ക്കോയിലേക്ക് വരില്ലെന്ന് ഫിഫ അറിയിച്ചു. ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ചക്ക് മുമ്പ്് അവര്‍ക്ക് ആശുപത്രി വിടാനാകില്ല.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.