ഫ്രാന്‍സിന്റെ കളിയോടുള്ള സമീപനം മോശം: കുര്‍ട്ടോയ്‌സ്

Thursday 12 July 2018 3:29 am IST

മോസ്‌ക്കോ: ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിന്റെ കളിയോടുളള സമീപനത്തെ ബെല്‍ജിയം ഗോളി തിബൂട്ട് കുര്‍ട്ടോയ്‌സ്  വിമര്‍ശിച്ചു. മോശം ഫുട്‌ബോളാണ് അവര്‍ കാഴ്്ചവെച്ചത്. ഞങ്ങള്‍ ജയിക്കാതിരുന്നത് ഫുട്‌ബോളിന് നാണക്കേടാണെന്ന് 

കുര്‍ട്ടോയ്‌സ് പറഞ്ഞു. മത്സരത്തില്‍ ഫ്രാന്‍സിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഒരു കോര്‍ണര്‍ ഗോളാക്കുക മാത്രമാണ് അവര്‍ ചെയ്തത്. പിന്നീട് പ്രതിരോധത്തില്‍ കടിച്ചുതൂങ്ങി .  സ്‌ട്രൈക്കര്‍ പോലും പ്രതിരോധത്തിലേക്ക് ഇറങ്ങി. പോസ്റ്റിന് 30 മീറ്റര്‍ അകലെയാണ് സ്‌ട്രൈക്കര്‍ നിലയുറപ്പിച്ചത്. ആകര്‍ഷകമായ രീതിയിലുള്ള കളി  അവരില്‍ നിന്ന് ഉണ്ടായില്ല.

വമ്പന്‍ ടീമായ ബ്രസീലിനെ അട്ടിമറിച്ചാണ് ബെല്‍ജിയം സെമിയിലെത്തിയത്. സെമിയില്‍ ഫ്രാന്‍സിനോട് കളിക്കുന്നതിനെക്കാള്‍ ഭേദം ക്വാര്‍ട്ടറില്‍ ബ്രസീലിനനോട് തോല്‍ക്കുന്നതായിരുന്നു. ബ്രസീലിന്റെ കളിയോടുള്ള സമീപനത്തെ കുര്‍ട്ടോയ്‌സ് 

വാനോളം പുകഴ്ത്തി. മികച്ച കളി കാഴച്‌വെയ്ക്കുന്ന ടീമാണവരെന്ന് അദ്ദേഹം  പറഞ്ഞു.

ഫ്രാന്‍സിനെതിരെ ബെല്‍ജിയത്തിന്റെ തുടക്കം ഗംഭീരമായിരുന്നു. പക്ഷെ പന്നീട് അവര്‍ പിന്നാക്കം പോയി. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍ക്കുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.