ഇടുക്കി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐക്കാര് കൂടി കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശികളായ ഷാജഹാന്, ഷാറാസ് സലീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുരേഖകള്‍ പിടിച്ചെടുത്തു.
ഇരുവര്‍ക്കും കൊലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലായ ഷാജഹാന് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ആളായിരുന്നെന്നും ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്കുന്ന ആളാണെന്നും പോലീസ് വ്യക്തമാക്കി.
അക്രമിസംഘത്തിന് സഹായം നല്കിയ മട്ടാഞ്ചേരി സ്വദേശി അനസ് രണ്ടു ദിവസം മുന്‍പ് പിടിയിലായിരുന്നു. അനസ് പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണെന്ന് പോലീസ് അറിയിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ ഇതു വരെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: