മുത്തങ്ങയില്‍ 80 പവന്‍ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍

Thursday 12 July 2018 11:00 am IST

വയനാട്: മുത്തങ്ങയില്‍ ബസ് യാത്രക്കാരനില്‍ നിന്ന് 80 പവന്‍ സ്വര്‍ണം പിടികൂടി. കുഴമ്പ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട് താമരശേരി വാവാട് സ്വദേശി മനാസ് ആണ് പിടിയിലായത്. എക്സൈസ് ചെക്ക്‍പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. 

അടിവസ്ത്രത്തിനുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഖത്തറില്‍ നിന്നും ഗോവ വഴി ബെഗളുരുവിലെത്തിയ മനാസ് അവിടെ നിന്ന് ബസില്‍ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു. അടിവസ്ത്രത്തിനുള്ളില്‍ കവറിലാക്കിയാണ് സ്വര്‍ണം വച്ചിരുന്നത്. 

ഇയാളെ പോലീസിന് കൈമാറി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.