പത്തനംതിട്ടയില്‍ എസ്‌എഫ്‌ഐ നേതാവിനെ എസ്ഡിപിഐ വെട്ടിവീഴ്ത്തി

Thursday 12 July 2018 12:03 pm IST

പത്തനം‌തിട്ട: എസ്‌എഫ്‌ഐ പത്തനംതിട്ട ജില്ലാകമ്മറ്റി അംഗം ഉണ്ണിരവിക്കെതിരെ എസ്ഡിപിഐ ആക്രമണം. ഇന്നലെ രാത്രി ബൈക്കില്‍ സഞ്ചരിച്ച ഉണ്ണിയെ എസ്ഡിപിഐ ക്രമിനല്‍ സംഘം വെട്ടി വീ‍ഴ്ത്തുകയായിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. 

പിന്നില്‍ നിന്നെത്തിയെ എസ്ഡി പി ഐ സംഘം ബൈക്ക് ഓടിക്കുന്ന ഉണ്ണിയെ പുറകില്‍ നിന്നും വെട്ടി വീഴ്ത്തുകയായിരുന്നു. ഇടതുകൈയ്ക്ക് വെട്ടേറ്റ് ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഉണ്ണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്ഡിപിഐ നേതാവ് ബുഹാരിയുടെ നേതൃത്വത്തിലെത്തിയ സംഘം ക‍ഴിഞ്ഞ ദിവസം ഉണ്ണിക്കെതിരെ വധ ഭീക്ഷണി മു‍ഴക്കിയിരുന്നു. നീയല്ലേ ഉണ്ണിരവിയെന്നും നിന്നെ കണ്ടോളാമെന്നുമായിരുന്നു എസ്ഡിപിഐ സംഘത്തിന്റെ ഭീഷണി. ഇതിനു പിന്നാലെയാണ് അക്രമം ഉണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.