അന്വേഷണവുമായി എഡിജിപിയുടെ മകള്‍ സഹകരിക്കണം - ഹൈക്കോടതി

Thursday 12 July 2018 12:29 pm IST

കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഡയറിയും മെഡിക്കല്‍ റെക്കോര്‍ഡ്സും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഗവാസ്കറെ ആക്രമിച്ചെന്ന എഫ്‌ഐ‌ആര്‍ റദ്ദാക്കണമെന്നായിരുന്നു എഡിജിപിയുടെ മകളുടെ ഹര്‍ജി. 

താന്‍ നിരപരാധിയാണെന്നും ഇരയായ തന്നെ പ്രതി ചേര്‍ത്തിരിക്കുകയാണെന്നുമാണ് എഡിജിപിയുടെ മകള്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഔദ്യോഗികവാഹനം ഓടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ഗവാസ്‌കറോട് ജൂണ്‍ 13ന് എഡിജിപി സുധേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 14ാം തിയതി വീണ്ടും ഗവാസ്‌കര്‍ വാഹനവുമായി എത്തുകയായിരുന്നു. ഇക്കര്യങ്ങളെല്ലാം തര്‍ക്കത്തിന് ഇടയാക്കിയതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.