രാജ്‌നാഥ് സിങ് നാളെ ബംഗ്ലാദേശിലേക്ക്

Thursday 12 July 2018 12:39 pm IST

ന്യൂദല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബംഗ്ലാദേശിലേക്ക് തിരിക്കും. ജൂലൈ 13നാണ് രാജ്‌നാഥ് സിങ് ബംഗ്ലാദേശിലേക്ക് യാത്രതിരിക്കുക. ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയുമായി രാജ്‌നാഥ് കൂടിക്കാഴ്ച നടത്തിയേക്കും.

ഉഭയകക്ഷി ബന്ധം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം, അതിര്‍ത്തികളില്‍ വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ ഒഴുക്ക്, യുവാക്കളെയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും ഭീകരവാദത്തിലേക്കു വഴിതിരിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.

ചര്‍ച്ചയില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ വിഷയവും ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയുള്ള അനധികൃത മയക്കുമരുന്ന്, ആയുധങ്ങള്‍, കന്നുകാലിക്കടത്ത് എന്നിവ തടയുന്നതിനുള്ള നടപടികളും ചര്‍ച്ചയില്‍ വിഷയങ്ങളാകും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും രാജ്‌നാഥിനെ അനുഗമിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.