ബെംഗളൂരു: രാഷ്ട്രീയ കാര്യങ്ങളിൽ മാത്രമല്ല, ഭരണകാര്യങ്ങളിലും കർണാടകത്തിൽ ഭരണമുന്നണിയിൽ തർക്കം. മുഖ്യമന്ത്രി കുമാരസ്വാമിയുടെ തീരുമാനങ്ങൾ കോൺഗ്രസ് തടഞ്ഞുതുടങ്ങി. ഇന്ധനവിലയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വർധന പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ബജറ്റിലുടെ കൊണ്ടുവന്ന ഇന്ധനത്തിന്റെ വിൽപ്പന നികുതിയിൽ നേരിയ വർധനയൊന്നും സാധാരണക്കാരെ ബാധിക്കില്ലെന്ന് നേരത്തേ പ്രസ്താവിച്ച സിദ്ധരാമയ്യയുടെ പുതിയ നിലപാട് സർക്കാർ നടപടികളിലുള്ള കോൺഗ്രസിന്റെ ഇടപെടലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: